കൊറോണ ബാധ തിരിച്ചറിയാന്‍ ഹെല്‍മെറ്റ്; നൂതന മാര്‍ഗ്ഗവുമായി ചൈന

ബീജിങ്: ലോക വ്യാപകമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ രോഗ ബാധയെ ചെറുക്കുന്നതിനായി നൂതന വിദ്യ കണ്ടുപിടിച്ച് ചൈന. സ്മാര്‍ട്ട് നെറ്റ് വര്‍ക്ക് സംവിധാനമുള്ള പുതിയ ഹെല്‍മറ്റാണ് ഇതിനായി അധികൃതര്‍ കണ്ടെത്തിയത്. പനിയുള്ളവര്‍ അഞ്ച് മീറ്റര്‍ ചുറ്റളവില്‍ എത്തിയാല്‍ അലാറാം മുഴങ്ങുന്ന തരത്തിലാണ് ഹെല്‍മെറ്റ് സജ്ജമാക്കിയിരിക്കുന്നത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ജനക്കൂട്ടത്തില്‍ അസാധാരണമായ താപനിലയുള്ള ആളുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തിലാണ് ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ‘സ്മാര്‍ട്ട് ഹെല്‍മെറ്റ്’ ഉപയോഗിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് പീപ്പിള്‍സ് ഡെയ്ലി പങ്കുവച്ചത്. കൊറോണ വൈറസ് ബാധിച്ചവരെ തിരിച്ചറിയാന്‍ ‘ഇന്‍ഫ്രാറെഡ് ടെമ്പറേച്ചര്‍ ഡിറ്റക്ടറും കോഡ് റീഡ് ക്യാമറകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ചൈനക്ക് അനുയോജ്യമാണെന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.

Top