ലയണല്‍ മെസിയെ ബെയ്ജിങ് വിമാനത്താവളത്തില്‍ തടഞ്ഞ് ചൈനീസ് പൊലീസ്

ബെയ്ജിങ് : അര്‍ജന്റീന നായകനും സൂപ്പര്‍ താരവുമായി ലയണല്‍ മെസിയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചൈനീസ് പൊലീസ്. ബെയ്ജിങ് വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം 15ന് ഓസ്‌ട്രേലിയയുമായി അര്‍ജന്റീനയ്ക്ക് സൗഹൃദ പോരാട്ടമുണ്ട്. ഇതിനായി ചൈനയില്‍ എത്തിയപ്പോഴാണ് മെസിയെ പൊലീസ് തടഞ്ഞത്. മെസിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നടപടിക്ക് കാരണമെന്നാണ് വിവരം.

അര്‍ജന്റീന പാസ്പോര്‍ട്ടിനു പകരം സ്പാനിഷ് പാസ്പോര്‍ട്ടാണ് മെസി കൈവശം സൂക്ഷിച്ചിരുന്നത്. മെസിയുടെ അര്‍ജന്റീന പാസ്പോര്‍ട്ടിലാണ് ചൈനീസ് വീസ നല്‍കിയിരുന്നത്. അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മെസിയെ വിമാനത്താവളം വിടാന്‍ അനുവദിക്കുകയായിരുന്നു. ജൂണ്‍ 15ന് ഒസ്ട്രേലിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് മെസിയും സംഘവും ചൈനയില്‍ എത്തിയത്.

Top