കാറിന്റെ എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റില്‍ 10അടി നീളമുള്ള കോബ്ര ; വീഡിയോ വൈറല്‍

കാറിന്റെ എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റില്‍ 10അടി നീളമുള്ള കോബ്ര. ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലി ഫേസ്ബുക്കില്‍ അപ്ലോഡുചെയ്ത ഒരു വീഡിയോയിലാണ് ഈ കാഴ്ച.

പൊലീസ് സംഘം ഒരു ഭീമന്‍ രാജവെമ്പാലയെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് 10അടി നീളമുള്ള ഈ കോബ്രയെ പിടികൂടിയത്. നാല് പൊലീസുകാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പാമ്പിനെ എടുത്ത് മാറ്റുന്നത്. 4.6 കിലോഗ്രാം ഭാരമുള്ള പാമ്പിനെ കവറിലാക്കാന്‍ പൊലീസുകാര്‍ കഷ്ടപ്പെടുന്നത് വീഡിയോയില്‍ കാണാം. പാമ്പിനെ പിന്നീട് കാട്ടില്‍ കൊണ്ടുപോയിവിട്ടു.

Top