വെള്ളപ്പൊക്ക ഭീഷണി; ഗൽവാനിൽ ചൈനീസ് സൈനികരെ കാത്തിരിക്കുന്നത് വലിയ അപകടം

ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുന്ന ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നും മാറേണ്ടിവരുമെന്ന് സൂചന.

മഞ്ഞുവീഴ്ചയുള്ള, അക്‌സായി ചിന്‍ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയുടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘വളരെ വേഗത്തിലാണ് മഞ്ഞ് ഉരുകുന്നത്. നദീതീരത്തെ ഏത് സ്ഥാനവും അപകടകരമാണ്,’ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉപഗ്രഹങ്ങള്‍ വഴിയും, ഡ്രോണ്‍ വഴിയുമൊക്കെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന ചൈനീസ് സൈനികരുടെ താവളങ്ങള്‍ക്ക് പിന്‍വശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി സൂചിപ്പിച്ചു.

ഗാല്‍വാന്‍, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ്, പാങ്കോംഗ് എന്നിവിടങ്ങളില്‍ ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ ചൈനീസ് സൈനികര്‍ തുടരുന്നത് പ്രയാസമുള്ള കാര്യമാണന്ന് മിലിട്ടറി കമാന്‍ഡര്‍ പറഞ്ഞു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപ്രാപ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top