ശാസ്ത്ര വാര്‍ത്തകള്‍ എഴുതാന്‍ റോബോട്ടെത്തുന്നു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ വാര്‍ത്തകള്‍ എഴുതുന്ന റോബോട്ടുകള്‍ ശാസ്ത്ര വാര്‍ത്തകള്‍ എഴുതാനുമെത്തുന്നു. ചൈനീസ് പത്രമായ ചൈന സയന്‍സ് ഡെയ് ലി ആണ് ഷിയോക്കെ എന്ന റോബട്ടിനെ വാര്‍ത്തയെഴുതാന്‍ നിയോഗിച്ചിരിക്കുന്നത്.

പെക്കിങ് സര്‍വകലാശാല ഗവേഷകരുടെ സഹായത്തോടെ ആറു മാസം മുന്‍പു വികസിപ്പിച്ചെടുത്ത റോബട്ടാണ് ഇപ്പോള്‍ പത്രത്തില്‍ മുഴുവന്‍സമയ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്ര ജേണലുകളും ഗവേഷണ പ്രബന്ധങ്ങളും വിശകലനം ചെയ്ത് അതിലെ നിര്‍ണായക വിവരങ്ങളും കണ്ടെത്തലുകളും ചൈനീസ് ഭാഷയിലേക്കു മാറ്റിയെഴുതുകയാണു ഷിയോക്കെയുടെ ജോലി.

Top