chinese motor company saic coming to india

ചൈനയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ സായ്ക് ഇന്ത്യയിലേക്കെത്തുന്നു. ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോല്‍ പ്ലാന്റ് ഏറ്റെടുത്താണ് സയ്ക് ഇന്ത്യയിലേക്കെത്തുക.

ജിഎം മോട്ടോഴ്‌സിന്റെ വില്പന ശൃംഖല ഏറ്റെടുത്ത് രാജ്യത്ത് വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കുന്നതോടുകൂടി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്ന ആദ്യ ചൈനീസ് വാഹനനിര്‍മാണക്കമ്പനിയാകും സായ്ക്.

Top