Chinese mine owner kills himself as 17 miners remain trapped

ബീജിംഗ്: ചൈനയിലെ ഷാന്‍ഡോങിലെ ചുണ്ണാമ്പുകല്ല് ഖനിയില്‍ 17 തൊഴിലാളികള്‍ കുടുങ്ങി. ഒരാള്‍ മരിച്ചു. 29 പേര്‍ ജോലി ചെയ്തിരുന്ന ഖനിയില്‍ നിന്നും 11 പേരെ രക്ഷപ്പെടുത്തി.

ഇതിനിടെ ഖനിയുടമ അടുത്തുള്ള കിണറ്റില്‍ ചാടി മരിച്ചു. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉടമ ആത്മഹത്യ ചെയ്തത്.

തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്ന ഖനിക്ക് സമാന്തരമായി കുഴി ഉണ്ടാക്കി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞായറാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ചു. ഇതുവഴി ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും എത്തിക്കാനാണ് ശ്രമം.

ഇടുങ്ങിയ രീതിയിലുള്ള ഖനി രക്ഷാപ്രവര്‍ത്തകരുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇതുമൂലം വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്. രണ്ടിടങ്ങളിലായാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.

Top