ചൈനയുടെ സൈനിക വിമാനങ്ങൾ വ്യോമപ്രതിരോധ മേഖല ലംഘിച്ചുവെന്ന് ദക്ഷിണ കൊറിയ

CHINA--KORIA

സോൾ: ചൈനീസ് പട്ടാളത്തിന്റെ സൈനിക വിമാനങ്ങൾ തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിൽ അതികൃതമായി കടന്നുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ചൊവ്വാഴ്ച അനുമതിയില്ലാതെ നടത്തിയ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.

ചൈനീസ് വിമാനം കിഴക്കൻ സമുദ്രത്തിലെ ഉലെലാങ് ഐലൻഡിൽ നിന്ന് 30 നോട്ടിക്കൽ മൈൽ ദൂരെ 9.34 ഓടെയാണ് ദക്ഷിണ കൊറിയയിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചത്. ദക്ഷിണ കൊറിയൻ സൈന്യത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം ഏകദേശം 2.01 മണിയോടെ സോണിൽ നിന്ന് ഇവ പുറത്തുപോകുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.

F-15K, KF-16 എന്നീ പോരാളി വിമാനങ്ങൾ ഉൾപ്പടെ 10-ലധികം വിമാനങ്ങൾ ദക്ഷിണ കൊറിയയുടെ വ്യോമപ്രതിരോധ മേഖലയിൽ കയറിയെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചിരിക്കുന്നത്.

ചൈനീസ് വിമാനം മുൻപ് ഉപദ്വീപിന്റെ തെക്കുനിന്നുള്ള വ്യോമപ്രതിരോധ മേഖലയിലൂടെയാണ് കടന്നതെന്നും എന്നാൽ ഇപ്പോൾ കടന്ന ഈ വ്യോമപാത അസാധാരണമായതാണെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാട്ടുന്നു.

വ്യോമപരിധിയിൽ കടന്നുകയറ്റങ്ങൾ കണ്ടെത്താൻ രാജ്യങ്ങളെ സഹായിക്കുന്ന മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളാണ് എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണുകൾ.

ചൈനീസ് സൈനിക വിമാനങ്ങൾ രണ്ടുമാസത്തിനകം മൂന്നാം തവണയാണ് ദക്ഷിണ കൊറിയയുടെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് കടക്കുന്നത്. ജനുവരി 29നും ഡിസംബർ 19 നുമാണ് അനുവാദമില്ലാതെ ചൈനീസ് സൈനിക വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിൽ എത്തിയത്.

അതേസമയം, ദക്ഷിണ കൊറിയയുടെ പരാതിയിൽ ചൈന പ്രതികരണം നടത്തിയിട്ടില്ല. ദക്ഷിണകൊറിയയിലെ ചൈന അംബാസിഡർ ക്യുയു ഗുവാംഗിനെ ചൊവ്വാഴ്ച വൈകുന്നേരം വിളിപ്പിച്ചാണ് പരാതി നൽകിയത്.

ശൈത്യകാലത്ത് ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തരകൊറിയയും, ദക്ഷിണ കൊറിയയും പരസ്പരം പുതിയ ചർച്ചകൾ നടത്തി സമാധാനത്തിൻറെ പാതയിൽ എത്തിയിരുന്നു. കൊറിയൻ രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിൽ ചൈനയ്ക്ക് എതിർപ്പുണ്ടെന്നാണ് പുതിയ കടന്നുകയറ്റത്തിലൂടെ മനസിലാക്കാൻ കഴിയുന്നതെന്നും, ചൈനയുടെ ആവർത്തിച്ചുള്ള ഈ പെരുമാറ്റം സഹായകരമല്ലെന്നും വിദഗ്ദ്ധർ പറയുന്നു.

Top