മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ച് ചൈന; വാര്‍ത്ത വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഈ റിപ്പോർട്ട് അടിസ്ഥനരഹിതമായ ആക്ഷേപമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ഇരു രാജ്യങ്ങളും അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഉടൻ അടുത്ത ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ചൈന ഇന്ത്യയ്ക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചരണം. ബെയിജിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ പ്രചരണം വ്യാജമാണെന്ന് തന്നെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Top