Chinese media say 19 have been killed in coal mine accident

ബെയ്ജിങ്: ചൈനയിലെ ഷാങ്‌സി പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഭൂമിക്കടയിലെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പുറത്തിവിട്ട വിവരം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

ഷാനിനിലെ ആന്‍പിങ് കല്‍ക്കരി ഖനിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടം സംഭവിക്കുമ്പോള്‍ ഖനിയില്‍ 129 പേരുണ്ടായിരുന്നു. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. തീപ്പിടിത്തമോ വാതകച്ചോര്‍ച്ചയോ ആകാം മരണ കാരണമെന്ന നിഗമനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Top