ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്, 22 പേർ അറസ്റ്റിൽ

ദില്ലി : ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

മറ്റ് സ്ഥലങ്ങളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ദില്ലി പൊലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

 

Top