ചൈനീസ് സൈന്യം ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പത്രപ്രവര്‍ത്തകന്‍

china

ന്യൂയോര്‍ക്ക്: ഭാര്യയെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയിരുന്നാരോപിച്ച് ചൈനീസ് പത്രപ്രവര്‍ത്തകന്‍ രംഗത്ത്. ന്യൂയോര്‍ക്കിലെ ചൈനീസിന്റെ മീഡിയ മിറര്‍ ഗ്രൂപ്പില്‍ എഡിറ്ററായി ജോലി ചെയ്യുന്ന ചെന്‍ സിയോ പിങാണ് ചൈനീസ് സേനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഭാര്യയെ തട്ടികൊണ്ടു പോകുകയും, മാസങ്ങളോളമായി ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തടവിലാണ് ഭാര്യയുമെന്നാണ് ചെന്‍ പറയുന്നത്. പുതുതായി സേന പുറത്തു വിട്ട വീഡിയോയില്‍ തന്റെ പ്രവര്‍ത്തനമാണ് ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് സേന വ്യക്തമാക്കിയിരുന്നെന്ന് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

അമേരിക്കന്‍ ചാരനെന്ന് ചൈന ആരോപിക്കുന്ന വിവാദ കോടിശ്വരനും വ്യവസായിയുമായ ഗുവോ വെങ്കുയിയെ ചാനലിന് വേണ്ടി അടുത്തിടെ ചെന്‍ അഭിമുഖം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ ഭാര്യയെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചതെന്നാണ് ചെന്‍ പറയുന്നത്.

ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുടേതെന്ന് തോന്നുന്ന ഒരു യൂ ടൂബ് ലിങ്ക് കഴിഞ്ഞ ദിവസം ചെന്നിന് ലഭിച്ചിരുന്നു. അതില്‍ ഇനി തന്റെ ഭാര്യയായ ലി ഹുയി പിങിനെ അന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമായിരുന്നു ലഭിച്ചിരുന്നതെന്ന് ചെന്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു തെക്കന്‍ ചൈനയില്‍ നിന്ന് ലീ ഹുയി പിങിനെ കാണാതാകുന്നത്.

ചൈനീസ് ഭരണത്തിലെ ഉന്നതരുടെ അഴിമതിയെ കുറിച്ച് വിളിച്ചു പറഞ്ഞ വ്യവസായിയും, വ്യക്തമായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയക്കാരനുമായിരുന്നു ഗുവോ വെങ്കുയി. ചൈനയെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോവുകയായിരുന്നു ഗുവോ. തുടര്‍ന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിലിരിക്കുന്ന പല ഉന്നതരുടേയും അഴിമതിയെ കുറിച്ച് വ്യക്തമായ വീഡിയോ സഹിതമായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.

കുറേ വിവരങ്ങള്‍ യൂ ട്യൂബ് വഴിയും, സമൂഹ മാധ്യമങ്ങളിലൂടെയും അദ്ദേഹം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രമുഖ ചാനലുകളില്‍ തന്റെ അഭിമുഖം അനുവദിച്ചിരുന്നു. ഗുവോ വെങ്കുയിയുടെ ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയെ ചൊടിപ്പിച്ചിരുന്നു. ഗുവോയെ അഭിമുഖം നടത്തിയതിന്റെ പ്രതികാരമാണ് കാണിച്ചിരിക്കുന്നതെന്നാണ് ചെന്‍ വെളിപ്പെടുത്തുന്നത്.

ചൈനയുടെ തെക്കന്‍ പ്രദേശമായ ഗുവാങ്ങ് ഡോംഗ് റേഞ്ചിലെ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സുമായി
ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ലെന്നും ചെന്‍ പറഞ്ഞു.

Top