വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇറ്റലിയും ചൈനയും ; വികസന പദ്ധതികളില്‍ ഇനി പങ്കാളി

സിൻഹുവ : ചൈനയുടെ സുപ്രധാന വികസന പദ്ധതികളില്‍ ഇനി ഇറ്റലിയും പങ്കാളിയായേക്കും. ഇറ്റലിയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇരു രാജ്യത്തലവന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്.

വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കരാറുകളില്‍ ഒപ്പുവെക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റാര്‍ലയും തമ്മില്‍ തീരുമാനമായി. ചൈന നടത്തുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പ്രൊജക്ടിന്റെ ഭാഗമാകുന്ന ഏഴ് രാജ്യങ്ങളില്‍ പ്രഥമ രാജ്യമായി ഇസ്രായേല്‍ മാറും. ഇതിന്റെ ഭാഗമായുള്ള കരാറില്‍ പ്രസിഡന്റ് ഷീജിന്‍ പിങ് ഒപ്പുവെച്ചേക്കും.

Top