പാകിസ്ഥാന്‍ സെനറ്റ് ഹാളില്‍ ചൈനീസ് ഒളിക്യാമറ; വോട്ടെടുപ്പിനിടെ സംഘര്‍ഷം

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഉപരിസഭയായ സെനറ്റിലെ ചെയര്‍മാനെയും ഡെപ്യൂട്ടി സ്ഥാനാര്‍ത്ഥിയെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ വന്‍ സംഘര്‍ഷം. പോളിംഗ് ബൂത്തില്‍ നിന്ന് കണ്ടെത്തിയ ചൈനീസ് ഒളിക്യാമറകള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.‌ ഇതേത്തുടര്‍ന്ന് വോട്ടിങ് നടപടികള്‍ തടസ്സപ്പെട്ടതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് അഞ്ച് മണിവരെയാണ് പോളിങ്ങ് തുടരുക

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 48 എംപി മാര്‍ സത്യപ്രതിജ്ഞ ചെയതതിന് ശേഷമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയത്. രഹസ്യബാലറ്റ് വഴിയാണ് ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.പോളിങ്ങ് ഓഫീസര്‍ അക്ഷരമാല ക്രമത്തില്‍ സെനറ്റര്‍മാരുടെ പേരുകള്‍ വിളിക്കുകയും ബാലറ്റ് പേപ്പറുകള്‍ ശേഖരിക്കുകയുമായിരുന്നു അതിനിടെയാണ് സംഭവങ്ങളുണ്ടായത്.

ജെയുഐ-എഫിന്ഫറെ മൗലാന അബ്ദുള്‍ ഗഫൂര്‍ ഹൈദേരി ആണ് ആദ്യത്തെ അവസരം ലഭിച്ചത്.പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതിനിധിയായാണ് ഭരണകക്ഷി പിടിഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായത്‌. സാദിഖ സഞ്ജ്‌റനിയുടെ മിര്‍സമുഹമ്മദ് അഫ്രീദിയും മത്സരരംഗത്തുണ്ടായിരുന്നു.

പിപിപിന്റെ റാസ റബ്ബാനിയുടെ നേതൃത്വത്തില്‍ ‘രഹസ്യ ക്യാമറകള്‍’ പോളിംഗ് ബൂത്തില്‍ സ്ഥാപിച്ചു എന്ന്‌ അവകാശപ്പെട്ട്  രംഗത്തുവരികയായിരുന്നു. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 ന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു, ”നാണക്കേട്, ലജ്ജ” എന്നീങ്ങനെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top