ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്റര്‍; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ചൈനയുടെതെന്ന് സംശയിക്കുന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപം ഉത്തരാഖണ്ഡിെല ചമോലി മേഖലയില്‍ ചുറ്റിത്തിരിയുന്ന നിലയിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.

അഞ്ചു മിനിട്ടു നേരം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ട ശേഷം ഹെലികോപ്റ്റര്‍ മടങ്ങി.

തിബറ്റന്‍ മേഖലയില്‍ നിന്നാണ് ഹെലികോപ്റ്റ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതെന്ന് ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. നേരത്തെയും ഇതുപോലെ അതിര്‍ത്തിലംഘനം നടന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top