റഷ്യക്കെതിരായ പശ്ചാത്യ ഉപരോധത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ചൈന: റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. തുടക്കം മുതല്‍ തന്നെ റഷ്യയ്ക്കൊപ്പം നില കൊണ്ട ചൈന, റഷ്യയ്ക്കെതിരായ യുഎന്‍ വോട്ടെടുപ്പുകളില്‍ നിന്നും വിട്ടുനിന്നിരുന്നു.

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് മുഴുവന്‍ റഷ്യന്‍ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്.

 

Top