Chinese flags recovered from terror hideouts in J&K’s Baramulla; 44 people arrested

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഭീകരുടെ ഒളിത്താവളത്തില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കും പുറമെ പാകിസ്താന്റെയും ചൈനയുടെയും പതാകകള്‍ കണ്ടെത്തി .

ഭീകരരില്‍നിന്ന് ചൈനീസ് പതാക കണ്ടെത്തുന്നത് ആദ്യമായാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൈന്യം , പൊലീസ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരതാവളങ്ങള്‍ കണ്ടെത്തിയത്.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകള്‍, പെട്രോള്‍ ബോംബുകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍ എന്നിവയും ബരാമുള്ളയിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍നിന്ന് സൈന്യം കണ്ടെത്തി.

അതിനിടെ, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് 700 ഓളം വീടുകളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് ഭീകര ബന്ധം സംശയിക്കുന്നവര്‍ അറസ്റ്റിലായതെന്ന് കരസേനാ വക്താവ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top