കൊറോണ: ചൈനീസ് ഫാക്ടറികള്‍ അടച്ചുപൂട്ടി; ഇന്ത്യയില്‍ വ്യവസായം വര്‍ദ്ധിപ്പിക്കണം

ന്ന് വീഴുമ്പോഴാണ് മറ്റൊന്നിന് വളമാകുന്നത് എന്ന് പറയുന്നവരുണ്ട്. ചൈനയിലെ കൊറോണാവൈറസിനെ ഈയൊരു അവസ്ഥയില്‍ കണ്ടാലും അധികമാകില്ല. കൊറോണ മൂലം ചൈന കനത്ത സമ്മര്‍ദം നേരിടുകയാണ്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 60,000 കടന്നുകഴിഞ്ഞു. ഇതുമൂലം അവരുടെ സമ്പദ് വ്യവസ്ഥയും വലിയ ആഘാതം നേരിടുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

റീട്ടെയില്‍ കാര്‍ വിപണിയില്‍ 22% ശതമാനത്തിന്റെ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് 30 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്വീഡന്റെ വലുപ്പത്തിലുള്ള സമ്പദ് വ്യവസ്ഥയാണ് പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യ. മൂന്നാഴ്ചയായി ഇവിടം അടച്ചുപൂട്ടിയിരിക്കുകയാണ്. ഇന്ത്യയുടെ ഇറക്കുമതിയെ ഇത് നല്ല രീതിയില്‍ ബാധിക്കും.

2004-05 മുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ പ്രധാന ഇറക്കുമതിയാണ്. 2018-19ലെ കണക്ക് പ്രകാരം ഇന്ത്യയുടെ ഇറക്കുമതിയില്‍ 13.7% ചൈനയില്‍ നിന്നാണ്. ഈ ഇറക്കുമതി കുറയുന്നത് വിതരണ, വിപണന ശൃംഖലയെ സാരമായി ബാധിക്കും. ഈ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ വ്യവസായ കേന്ദ്രങ്ങള്‍ ഇതൊരു അവസരം കൂടിയായി മാറും.

അതേസമയം ഇന്ത്യയുടെ കയറ്റുമതി വിപണി ചൈനയിലെ വൈറസിനെ പേടിക്കണം. കാരണം യുഎസും, യുഎഇയും കഴിഞ്ഞാല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണി ചൈനയാണ്. വൈറസ് പ്രതിസന്ധിയില്‍ നിന്നും ആ രാജ്യം പെട്ടെന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ ഇന്ത്യയിലെ അസംസ്‌കൃത പദാര്‍ത്ഥ നിര്‍മ്മാതാക്കള്‍ കുരുക്കിലാകും.

Top