വാണിജ്യ മേഖലയിലും ചൈനീസ് കടന്നുകയറ്റം; കൈകോര്‍ത്ത് ജപ്പാനും ഇന്ത്യയും ഓസ്‌ട്രേലിയയും

ന്യൂഡല്‍ഹി: ഇന്‍ഡോ പസിഫിക്കന്‍ മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൈകോര്‍ത്ത് ജപ്പാനും ഇന്ത്യയും ഓസ്‌ട്രേലിയയും. വാണിജ്യമേഖലയിലെ ചൈനീസ് ആധിപത്യത്തിനു തടയിടാനുമായി മൂന്നു രാജ്യങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടത്. ജപ്പാന്റെ ഹിരോഷി ഖജിയാമ, ഇന്ത്യയുടെ പീയുഷ് ഗോയല്‍, ഓസ്‌ട്രേലിയയുടെ സിമോണ്‍ ബ്രിമിങ്ഹാം എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ഈ വര്‍ഷം അവസാനത്തോടെ വ്യാവസായിക കൈമാറ്റം കൂടുതല്‍ ഉത്തേജിപ്പിക്കണമെന്ന് മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളുടെയും മന്ത്രിമാര്‍ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളെയും തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചു. വാണിജ്യരംഗത്തെ അപ്രമാദിത്തത്വത്തിനു പുറമെ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിന്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കും പരിഹാരം കാണാനാണ് ശ്രമമെന്നും സൂചനയുണ്ട്.

Top