അരുണാചല്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവം; വിശദീകരണവുമായി ചൈനീസ് കോണ്‍സല്‍ ജനറല്‍

രുണാചല്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി ചൈന. കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ സാ ലിയുവാണ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവം സാങ്കേതികമാകാമെന്നാണ് ചൈനയുടെ നിലപാട്. ഏഷ്യന്‍ ഗെയിംസ് എല്ലാവരുടേതുമാണെന്നും ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ചൈനീസ് പ്രതിനിധി വ്യക്തമാക്കി. നയതന്ത്ര ബന്ധം ശക്തിപ്പെട്ടു. ഉന്നതതല ചര്‍ച്ചകള്‍ ഫലപ്രദമെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള അത്ലറ്റുകള്‍ക്ക് വിസയും അക്രഡിറ്റേഷനും നിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ചൈനയിലെ ഹാങ്ങ്‌ചോവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് സെപ്തംബര്‍ 23നായിരുന്നു.

ചൈനീസ് അധികൃതര്‍ ബോധപൂര്‍വ്വം അരുണാചലില്‍ നിന്നുള്ള ഇന്ത്യന്‍ കായികതാരങ്ങളെ ലക്ഷ്യമിട്ടുവെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അരുണാചലില്‍ നിന്നുള്ള കായികതാരങ്ങളോട് ചൈനീസ് അധികൃതര്‍ വിവേചനം കാണിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് വുഷു താരങ്ങള്‍ക്കാണ് ചൈനീസ് അധികൃതര്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചത്.

Top