വിവിധ രാജ്യങ്ങളുടെ സിം കാര്‍ഡുകള്‍ കൈവശം വെച്ചു ; ചൈനീസ് പൗരൻ പിടിയില്‍

കൊൽക്കത്ത : ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരനെ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌തു. ചൈനയിലെ ഹുബെ നിവാസിയായ ഹാൻ ജുൻവെ (36) ആണ് ബിഎസ്എഫിന്‍റെ പിടിയിലായത്. ജൂൺ 10ന് പശ്ചിമബംഗാളിലെ മാലിക് സുൽത്താൻപൂരിൽ വച്ചാണ് ഇയാൾ അറസ്‌റ്റിലാകുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബി.എസ്.എഫ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇയാളിൽ നിന്ന് ആപ്പിൾ ലാപ്‌ടോപ്പ്, ഐഫോണുകൾ, ബംഗ്ലാദേശ് സിം, ഇന്ത്യൻ സിം, ചൈനീസ് സിം, പെൻ ഡ്രൈവുകൾ, ബാറ്ററികൾ, ചെറിയ ടോർച്ചുകൾ, എടിഎം കാർഡുകൾ, യുഎസ് ഡോളർ, ബംഗ്ലാദേശ് ടാക്ക, ഇന്ത്യൻ കറൻസി തുടങ്ങിയവ കണ്ടെടുത്തു. ഇയാൾ ചൈനീസ് ഇന്‍റലിജൻസ് ഏജൻസിക്ക് വേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 

Top