ചങ്കാൻ വാഹനങ്ങൾ ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തിയേക്കില്ല

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനീസ് വാഹനനിർമാതാക്കളായ ചങ്കാൻ ഓട്ടോമൊബൈൽസിന്റെ വാഹനങ്ങൾ ഉടൻ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയേക്കില്ല.

ലാൻഡ്മാർക്ക് ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് മുമ്പ് ചങ്കാൻ മോട്ടോഴ്സ് അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ കമ്പനിയുടെ ആദ്യ വാഹനം 2022-ലെത്തുമെന്നായിരിക്കുന്ന സൂചന.

കഴിഞ്ഞ രണ്ടുവർഷമായി ചങ്കാൻ ഓട്ടോമൊബൈൽസ് അധികൃതർ ഇന്ത്യയിലെത്തി വിപണി സാധ്യതയും മറ്റും വിലയിരുത്തിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഏതെങ്കിലും പ്രദേശിക വാഹന നിർമാതാക്കളുമായി സഹകരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള സാധ്യതയും ചങ്കാൻ ഓട്ടോമൊബൈൽസ് പരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്.ഗുജറാത്തിലോ, ആന്ധ്രപ്രദേശിലോ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.

ഇതിനുപുറമെ, ഘട്ടംഘട്ടമായി 4,000 കോടിയുടെ നിക്ഷേപം ഇവിടെ നടത്തുമെന്നും സൂചനയുണ്ട്. സെഡാൻ, എസ്.യു.വി, ഇലക്ട്രിക്, ഹൈബ്രിഡ്, എംപിവി എന്നീ നിരകളിൽ നിരവധി വാഹനങ്ങൾ ചങ്കാൻ നിരയിൽ ചൈനയിലുണ്ട്. ഇതിൽ എസ്.യു.വി മോഡലുകളായിരിക്കും ചങ്കാൻ ആദ്യം ഇങ്ങോട്ടെത്തിക്കുക.

Top