Chinese authorities kill 28 terrorists after attack on coal mine kills 16 people

ബെയ്ജിങ്: ചൈനയിലെ മുസ്ലിം മേഖലയായ ഷിന്‍ജിയാങ് പ്രവിശ്യയില്‍ 28 തീവ്രവാദികളെ പോലീസ് വെടിവെച്ചു കൊന്നു. ഇക്കഴിഞ്ഞ സെപ്തംബറില്‍ അക്‌സുവിലെ കല്‍ക്കരിഖനിയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടവരാണിവര്‍.

ഖനി ആക്രമണത്തിന് ശേഷം 56 ദിവസം നീണ്ട തിരച്ചിലിലാണ് ഇവരെ വധിച്ചത്. പരിശോധനയ്ക്കിടെ ഒരാള്‍ കീഴടങ്ങി. ഖനി ആക്രമണവും തുടര്‍നടപടികളും ആദ്യമായാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.

ചൈനയിലെ ഉയിറു മുസ്ലിംവിഭാഗം കൂടുതലായുള്ള മേഖലയാണ് ഷിന്‍ജിയാങ്. സര്‍ക്കാര്‍ വിവേചനം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഇവര്‍ മേഖലയില്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടുവരികയാണ്. പുറത്തുനിന്നുള്ള തീവ്രവാദസംഘടനകളുടെ നിര്‍ദേശപ്രകാരമാണ് ഖനിയില്‍ ആക്രമണം നടന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഉയിറു സമുദായത്തില്‍പ്പെട്ടവരാണെന്നും അധികൃതര്‍ പറഞ്ഞു.

Top