അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ ചൈനീസ് ശ്രമം; ഇന്ത്യയ്ക്ക് ആശങ്ക

കാബൂള്‍: അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നുതായി റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമത്താവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.

അഫ്ഗാന്‍ വിഷയത്തില്‍ റഷ്യയെപ്പോലുള്ള അഭിനേതാക്കള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്. താലിബാനെതിരെ തിരിച്ചടിക്കാനായി അവര്‍ സന്നദ്ധതയൊന്നും പ്രകടിപ്പിക്കുന്നില്ല. ഈ ഘട്ടത്തില്‍ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അവര്‍ ഉടന്‍ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്‌ക്കെതിരേ പോരാടുന്നതിന് അവര്‍ പാകിസ്താനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ അഭിമുഖത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെ സാമ്പത്തികമായി ഉപേക്ഷിച്ച അമേരിക്ക ഉണ്ടാക്കിയ വിടവ് നികത്തി ചൈനയുടെ വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈനയുടെ ശ്രമം. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് അഫ്ഗാന്‍ ശ്രമിക്കുന്നതെങ്കില്‍ ചൈന അവ ഏറ്റെടുക്കുന്നതിന് നാം ഉടന്‍ സാക്ഷ്യം വഹിക്കും. അതിനുള്ള നീക്കങ്ങള്‍ ചൈന ആരംഭിച്ചതായി നയതന്ത്രജ്ഞനായ അനില്‍ തിഗ്രുനയാത്ത് ചൂണ്ടിക്കാണിക്കുന്നു.

ആഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂള്‍ വിമാനത്താവളത്തിനു പകരം യു.എസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യു.എസ് അഫ്ഗാന് കൈമാറിയത്.

 

Top