ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ദോക് ലാം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ചൈനയുടെ പ്രകോപനം.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരാഹോട്ടിയിലാണ് ചൈനീസ് അധിനിവേശം. 26-ാം തീയതിയാണ് ചൈനീസ് സൈന്യം സ്ഥലത്തേക്ക് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

19 ന് ചമോലി ജില്ലയുടെ അതിര്‍ത്തി കടന്നെത്തി ചൈനീസ് സൈന്യം ഇവിടെ തമ്പടിച്ചിരുന്നു.

ചമോചി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ബരാഹോട്ടി മൈതാനത്ത് സര്‍വ്വേയ്ക്ക് എത്തിയ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഉള്‍പ്പെട്ട സംഘത്തെ സായുധരായി തമ്പടിച്ച ചൈനീസ് സൈന്യം അതവരുടെ സ്ഥലമാണെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.

പിഎല്‍എയുടെ ഒരു ഹെലികോപ്ടറും ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ അഞ്ച് മിനിറ്റോളം പറന്നതിന് ശേഷമാണ് ഹെലികോപ്ടര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് തിരിച്ചു പോയത്.

ചൈനയുമായി 350 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

Top