ഹാക്കിങ് ഭീക്ഷണി: ചൈനീസ് സൈന്യം വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഒഴിവാക്കുന്നു; പകരം ഒഎസ്

മേരിക്ക-ചൈന വ്യാപാര യുദ്ധം ശക്തമായിരിക്കെ ചൈനീസ് സൈന്യം ഉപയോഗിക്കുന്ന വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഒഴിവാക്കി സ്വന്തമായി വികസിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഉപയോഗിക്കാന്‍ ചൈനയുടെ തീരുമാനം. ഹാക്കിങ് ഭീഷണി നേരിടാനാണ് ഈ മുന്നൊരുക്കം.

അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹാക്കിങ് ടൂളുകളെ ഭയപ്പെടുന്നതിനാലാണ് സ്വന്തമായി വികസിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്. സ്മാര്‍ട് ടിവികളിലും ലിനക്സ് സെര്‍വറുകളിലും വിന്‍ഡോസ്, മാക് പോലുള്ള ഓഎസുകളിലും ചൈന ഹാക്കിങ് സാധ്യത മുന്നില്‍ കാണുന്നുണ്ട്.

പുതിയ ഒഎസ് വികസിപ്പിക്കാനുള്ള ചുമതല ചൈനയുടെ സെന്‍ട്രല്‍ കമ്മിറ്റി ഓഫ് ദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി.പി.സി)യ്ക്ക് കീഴില്‍ പുതിയതായി രൂപീകരിക്കുന്ന ‘ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ലീഡര്‍ഷിപ്പ് ഗ്രൂപ്പി’നാണ്.

ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവെയ്ക്ക് ക്വാല്‍കോം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ പോലുള്ള കമ്പനികള്‍ നല്‍കിവന്നിരുന്ന സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ പിന്തുണ അവസാനിപ്പിച്ചിരിക്കുകയാണ്‌.

Top