അവരുടെ ഭീകരവാദ വിരുദ്ധ നടപടികൾ തിരിച്ചറിയുന്നു ; പാക്കിസ്ഥാനെ പുകഴ്‍ത്തി ചൈന

ബെയ്‌ജിംഗ് : ഭീകരവാദ പ്രവർത്തനങ്ങളെ തടയാൻ പാക്കിസ്ഥാൻ നടത്തുന്ന ത്യാഗങ്ങളും ഭീകരവാദ വിരുദ്ധ നടപടികളും തിരിച്ചറിയുന്നുവെന്ന് ചൈന. പാക്കിസ്ഥാൻ നടത്തുന്ന പ്രയത്നങ്ങളെ പക്ഷാപാതമില്ലാതെ കാണണമെന്നാണ് ന്റെ അഭിപ്രായമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം പാക്കിസ്ഥാനെ പിന്തുണച്ച് പ്രതിച്ഛായ നഷ്ടപ്പെടുത്താനില്ലെന്ന് പറഞ്ഞതിന് അടുത്ത ദിവസമാണ് പാക്കിസ്ഥാനെ പുകഴ്‍ത്തി ഇപ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് സമ്മേളനത്തില്‍ പാക്കിസ്ഥാനെ പിന്തുണക്കുന്നതില്‍ നിന്ന് ചൈന വിട്ടു നിന്നിരുന്നു. ഭീകരവാദത്തെ നേരിടാനുള്ള പാകിസ്താന്റെ പരിശ്രമങ്ങളെ പക്ഷാപാതമില്ലാതെ നോക്കിക്കാണണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞത്.

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പിന്തുണച്ച് പ്രതിച്ഛായ നഷ്ടപ്പെടുത്താനില്ലെന്ന നിലപാടെടുക്കുകയായിരുന്നു ചൈന.

അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാനെ പിന്തുണയ്ക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുന്ന പ്രസ്താവനയാണ് ഇപ്പോൾ ചൈന നടത്തിയത്.

Top