ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡൂവേയി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

ജെറുസലേം: ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡൂവേയി (57) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. രാവിലെ ടെല്‍ അവീവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.

ചൈനീസ് സ്ഥാനപതിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡൂവിന്റേത് സ്വാഭാവിക മരണമാണെന്നും രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ചൈനയുടെ യുക്രൈനിലെ സ്ഥാനപതിയായിരുന്ന ഡൂവിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്രായേല്‍ സ്ഥാനപതിയായി നിയമിച്ചത്. ഭാര്യയും ഒരു മകനും ഉണ്ടെങ്കിലും ഇരുവരും അദ്ദേഹത്തോടൊപ്പം താമസിക്കുന്നില്ലെന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ വൈറസ് വ്യാപനത്തിന് ചൈനയെ കുറ്റപ്പെടുത്തിയുള്ള മൈക്ക് പോംപിയോയുടെ പ്രസ്താവനകള്‍ ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് യുഎസ് എംബസി പ്രതികരിച്ചത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ചൈന വൈറസ് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് മൈക്ക് പോംപിയോ ആരോപിച്ചത്.

Top