പ്രതിരോധ രംഗത്ത് ചൈന മുന്നോട്ട്; എജി600 ആദ്യപറക്കല്‍ വിജയകരം

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ഉഭയസഞ്ചാരി എയര്‍ക്രാഫ്റ്റ് എന്ന് അവകാശപ്പെടുന്ന ചൈനയുടെ എജി600 വിജയകരമായി ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കി.

ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് ഇത് രൂപകല്‍പന ചെയ്തത്. 15 മിനിറ്റോളം വിമാനം പറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേരടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

എജി600 ചൈനയുടെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ്. വൈ-20, സി919 എന്നിവയാണ് മറ്റുള്ളവ. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ ഗൗരവകരമായാണ് ചൈനയുടെ പ്രതിരോധ മുന്നേറ്റങ്ങളെ നോക്കിക്കാണുന്നത്.

Top