ചൈനീസ് ആക്ഷന്‍ ഹീറോ ജെറ്റ് ലീ പുതിയ രൂപത്തില്‍, ഞെട്ടലോടെ ആരാധകര്‍

jet li

ഹോങ്കോങ്: ചൈനീസ് ആക്ഷന്‍ ഹീറോ ജെറ്റ് ലീയുടെ പുതിയ രൂപത്തിലുള്ള ചിത്രങ്ങള്‍ കണ്ട് ഞെട്ടലോടെ ആരാധകര്‍. രോഗബാധിതനായ ജെറ്റ് ലീയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആ കരുത്തുറ്റ ശരീരത്തിന് പകരം തടികൂടി, പ്രായം തോന്നിക്കുന്ന 54കാരനായ ജെറ്റ് ലീയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

എന്നാല്‍ ആ ചിത്രത്തിന് പിന്നിലെ സത്യം വെളിവാക്കി ജെറ്റ് ലീയുടെ വക്താവ് തന്നെ രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഹൈപ്പര്‍ തൈറോയിഡിസം എന്ന രോഗത്തിന്റെ അടിമയാണ്. 2013ലായിരുന്നു ജെറ്റ് ലീയുടെ രോഗസംബന്ധമായ വാര്‍ത്തകള്‍ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ജെറ്റ് ലീയുടേത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നു.

എന്നാല്‍ രോഗം മൂര്‍ച്ചിച്ച് ജെറ്റ് ലീ വീല്‍ ചെയറിലാണെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്ത് ജെറ്റ് ലീ തന്നെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ വീല്‍ ചെയറില്‍ അല്ല. എന്നാല്‍ രോഗിയാണ്. സഹിക്കാന്‍ കഴിയാത്ത വേദനയിലാണ്. മരുന്ന്‌ കഴിക്കുന്നതിനാലാണ് ശരീരത്തിന് തടി കൂടി വരുന്നത്. ആരാധകര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top