സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ അപേക്ഷകൾ നിരസിച്ച് ആക്ടിംഗ് സ്കൂൾ

Cosmetic surgery

ബെയ്‌ജിംഗ് : സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ അപേക്ഷകൾ നിരസിച്ച് കിഴക്കൻ ചൈനയിലെ ആക്ടിംഗ് സ്കൂൾ. അപേക്ഷക
ർക്ക് സ്വാഭാവികമായുള്ള സൗന്ദര്യമാണ് വേണ്ടതെന്നും അല്ലാതെ നിർമ്മിച്ചെടുക്കേണ്ടതല്ലെന്നും സ്കൂൾ വ്യക്തമാക്കി.

പുതിയ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവേശനത്തിലാണ് ഷാൻഡോങ് യൂണിവേഴ്സിറ്റി ഓഫ് ആർട്സ്, നാടക, ടെലിവിഷൻ സ്കൂൾ ഡയറക്ടർ ഡോംഗ് ലിയാങ്ങ് ഇക്കാര്യം അറിയിച്ചത്. ജിനാനിലെ സ്കൂളിൽ പ്രവേശനം ലഭിക്കുന്നതിനായി ഷാൻഡോങിൽ നിന്ന് 5,000 , രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 4,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 210 സീറ്റുകളിൽ മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.

അപേക്ഷകർ തങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെ ആശ്രയിച്ചാണ് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതെന്നും അതിനാൽ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയെ ഞങ്ങൾ എതിർക്കുന്നുവെന്നും ഡയറക്ടർ പറഞ്ഞു.

വ്യക്തമായ പരിശോധന നടത്തിയതിന് ശേഷമാകും പ്രവേശനം നൽകുകയെന്നും, ഓരോരുത്തരും അവരുടെ കഴിവുകളെയാണ് വളർത്താൻ ശ്രമിക്കേണ്ടന്നതെന്നും അല്ലാതെ അനാവശ്യമായി ശസ്ത്രക്രിയകൾ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് : രേഷ്മ പി .എം

Top