ശുദ്ധവായു ശ്വസിക്കാന്‍ വിമാന യാത്രിക ചെയ്തത്…. വീഡിയോ വൈറല്‍

ബീജിംഗ്: വിമാനത്തിന്റെ ടേക്ക് ഓഫിന് സെക്കന്റുകള്‍ക്ക് മുന്നെ ആണ് യാത്രക്കാരിക്ക് ശുദ്ധവായു ശ്വസിക്കാന്‍ മോഹം തോന്നിയത്. ഇതിനായി യുവതി തുറന്നത് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലും. ചൈനയിലെ വുഹാന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

ഷിയാന്‍ മെന്‍ ജെറ്റ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യുവതി തുറന്നതു കാരണം ഒരുമണിക്കൂറിലേറെ വിമാനം വൈകിയെന്നാണ് വിവരം. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു.

യുവതി വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ സഹയാത്രികന്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തതോടെ നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ഇത് തമാശയായി കണ്ടെങ്കിലും മറ്റു ചിലര്‍ യുവതിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തു വന്നു.

Top