പാക് സ്വാതന്ത്ര്യ ദിനാഘോഷം, പങ്കെടുക്കാന്‍ ചൈനീസ് ഉപപ്രധാനമന്ത്രി പാക്കിസ്ഥാനില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് ഉപപ്രധാനമന്ത്രി വാംഗ് യാംഗും സംഘവും ഇസ്ലാമാബാദിലെത്തി.

ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ചൈനീസ്, പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ വരവേറ്റു.

പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വാങ് പാക്കിസ്ഥാനിലെത്തിയതെന്ന് പാക് വിദേശകാര്യ വകുപ്പു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

പാക്കിസ്ഥാനിലെ ചടങ്ങിനുശേഷം വാംഗ് നേപ്പാളിനു തിരിക്കും. പോളിറ്റ് ബ്യൂറോ അംഗമായ വാംഗ് ചൈനയിലെ സമുന്നത നേതാക്കളില്‍ ഒരാളാണ്.

Top