ചൈനീസ് സൈന്യത്തോട് യുദ്ധസന്നദ്ധരാവാന്‍ ആഹ്വാനം ചെയ്ത് ഷീ ജിന്‍പിംഗ്

ബെയ്ജിങ്: യുദ്ധങ്ങളില്‍ വിജയം നേടാന്‍ പ്രാപ്തരായിരിക്കണമെന്ന് ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ജിന്‍പിങ്.

പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടുവരണമെന്നും ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ സംയുക്ത യുദ്ധ കമാന്‍ഡ് സന്ദര്‍ശിച്ച അദ്ദേഹം സൈനികരോട് പറഞ്ഞു.

23 ലക്ഷം അംഗങ്ങളുള്ള ചൈനീസ് സേനയുടെ ഹൈക്കമാന്‍ഡാണ് സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ (സിഎംസി). ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സിഎംസി ചെയര്‍മാനുമായ ഷി സംയുക്ത യുദ്ധ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ്. ഒക്േ

ടാബര്‍ 24ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് സായുധസേനയോട് യുദ്ധസന്നദ്ധരാകാന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഷീ സംസാരിക്കുന്നത്.

Top