വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം: പി​ന്നി​ൽ ചൈ​നീ​സ് സം​സാ​രി​ക്കു​ന്ന​വ​രെ​ന്ന് വി​ദ​ഗ്ധ​ർ

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ ആകെ സ്തംഭനത്തിലാക്കിയ വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ചൈ​നീ​സ് ഭാ​ഷ സം​സാ​രി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ ആ​കാ​മെ​ന്ന് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​ർ. ബി​സി​ന​സ് റി​സ്ക് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​മാ​യ ഫ്ളാ​ഷ് പോ​യി​ന്‍റി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ആക്രമണത്തെ തുടർന്ന് കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന റാ​ൻ​സം നോ​ട്ടീ​സി​ലു​ള്ള ഭാ​ഷ​ക​ളെ കുറിച്ച് ന​ട​ത്തി​യ പ​ഠ​ന​മാ​ണ് നി​ഗ​മ​ന​ത്തി​ന്റെ അ​ടി​സ്ഥാ​നം. വാ​നാ​ക്രൈ​യു​ടെ ചൈ​നീ​സ് വേ​ർ​ഷ​നി​ൽ മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യ വ്യാ​ക​ര​ണ​വും ഒ​ഴു​ക്കു​മു​ള്ള ഭാ​ഷ കാ​ണാ​നാ​വു​ക. അ​തി​നാ​ൽ റാ​ൻ​സം നോ​ട്ടീ​സ് എ​ഴു​തി​യ​ത് ചൈ​ന​ക്കാ​ര​നോ ചൈ​നീ​സ് ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളോ ആ​കാ​മെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വാ​ന​ക്രൈ റാ​ൻ​സം നോ​ട്ടീ​സ് 28 ഭാ​ഷ​ക​ളി​ലാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഇം​ഗ്ലീ​ഷും ചൈ​നീ​സും മാ​ത്ര​മാ​ണ് മ​നു​ഷ്യ​രാ​ൽ എ​ഴു​ത​പ്പെ​ട്ട​ത്. കൊ​റി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഭാ​ഷ​ക​ളു​ടെ വി​വ​ർ​ത്ത​ന​ത്തി​ന് ഗൂ​ഗി​ൾ ട്രാ​ൻ​സ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നും വിദഗ്ദർ വ്യക്തമാക്കുന്നു.

ഇം​ഗ്ലീ​ഷ് വേ​ർ​ഷ​നി​ൽ “ബ​ട്ട് യു ​ഹാ​വ് നോ​ട്ട് സോ ​ഇ​ന​ഫ് ടൈം’ ​പോ​ലെ അ​സാ​ധാ​ര​ണ​മാ​യ ശൈ​ലി​ക​ൾ കാ​ണാം. അ​തി​നാ​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ചൈ​നീ​സ് ഭാ​ഷ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളു​ക​ൾ ആ​കാ​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

മൊത്തം 150 രാ​ജ്യ​ങ്ങ​ളി​ലെ ര​ണ്ടു ല​ക്ഷ​ത്തോ​ളം കം​പ്യൂ​ട്ട​റു​ക​ളെ​യാ​ണ് വാ​നാ​ക്രൈ ബാ​ധി​ച്ച​ത്. റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് എ​ഫ്ബി​ഐ, യു​റോ​പോ​ൾ, യു​കെ ദേ​ശീ​യ ക്രൈം ​ഏ​ജ​ൻ​സി എ​ന്നി​വ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

വാ​നാ​ക്രൈ ഉ​ത്ത​ര​കൊ​റി​യ​ൻ സൃ​ഷ്ടി​യാ​ണെ​ന്ന് ചി​ല സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​രേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും ഉ​ദ്ധ​രി​ച്ച് നേരത്തെ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Top