ഭൂ​മി​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കൃത്രിമ സൂര്യനെ ഒരുക്കാന്‍ ചൈന

ബീയജിംഗ് : ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിട്ട് ചൈന. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൗമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്.

അടിസ്ഥാപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുന്നിടത്താണ് ഇത്രയേറെ ചൂട് ഉത്പാദിപ്പിക്കുന്ന റിയാക്ടര്‍ ചൈന നിര്‍മിക്കുന്നത്.

Artificial Sun

സാധാരണ ആണവവൈദ്യുതിനിലയങ്ങളില്‍ ആറ്റം ന്യൂക്ലിയസുകള്‍ വിഘടിക്കുമ്പോള്‍ ധാരാളം ഊര്‍ജം പുറംതള്ളുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, രണ്ട് ആറ്റങ്ങള്‍ സംയോജിക്കുന്ന ഈ ഫ്യൂഷന്‍ പ്രക്രിയയില്‍ ഫിഷനേക്കാള്‍ കൂടുതല്‍ ഊര്‍ജം പുറന്തള്ളുന്നുണ്ട്. അതേസമയം, അപകടകരമായ മാലിന്യങ്ങളുടെ പുറംതള്ളല്‍ താരതമ്യേന കുറവുമാണ്.

നേരത്തെ തെരുവുവിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രനെ നിര്‍മിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. 2020 മുതല്‍ ഇതിന്റെ ദൗത്യം പ്രാബല്യത്തിലാക്കാനാണ് അവരുടെ ശ്രമം.

Top