ചൈന യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

india-china

ബെയ്ജിങ്: ദോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ചൈന യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.

മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെയും, ശക്തമായ സ്‌ഫോടനങ്ങളുടെയും, പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് ആണ് പുറത്തുവിട്ടത്.

ചെറിയ ടാങ്കുകളുടെ ഉള്‍പ്പെടെ അതിനൂതന ആയുധങ്ങളുടെ പരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്രനിരപ്പില്‍നിന്ന് 5100 മീറ്റര്‍ ഉയരത്തിലാണ് പരിശീലനം നടന്നത്.

കഴിഞ്ഞ ജൂണ്‍ 16ന് ചൈന, ദോക് ലാം മേഖലയില്‍ റോഡു നിര്‍മാണം തുടങ്ങിയതു മുതലാണ് പ്രശ്‌നങ്ങളുടെ ആരംഭം.

ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം.

400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

Top