ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈനയുടെ പുതിയ നടപടി

bitcoin

ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ചൈന നിരോധനമേര്‍പ്പെടുത്തി.

ടെക്ക് കമ്പനികള്‍ക്കിടയില്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗം വ്യാപകമായതാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.

സാധാരണ പണമിടപാടുകളേക്കാള്‍ വേഗത്തിലും എളുപ്പത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ ഇടപാടുകള്‍ നടത്താമെന്നതാണ് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ പ്രത്യേകത.

പുതിയ ഡിജിറ്റല്‍ കറന്‍സികള്‍ രൂപപ്പെടുത്തിയാണ് സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നത്. 39.5 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ശേഖരിച്ച ഈ തുക മുഴുവന്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനും വ്യക്തികളോടും സ്ഥാപനങ്ങളോടും ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടു. സുരക്ഷിതമായ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ പുതിയ നടപടി.

Top