തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം, വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍

ബീജിങ്: തായ്‌വാനെ ചുറ്റി ചൈനയുടെ സൈനികാഭ്യാസ പ്രകടനത്തിന് തുടക്കം. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈല്‍ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈല്‍ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തായ്‌വാന്‍ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

തായ്‌വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകള്‍ ചൈന തൊടുത്തതായാണ് സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാന്റെ വടക്ക് കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈല്‍ തൊടുത്തതായി ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി.

അതേസമയം ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗമാണെന്നാണ് തായ്‌വാന്‍ പ്രതിരോധമന്ത്രി പ്രതികരിച്ചത്. തായ്‌വാന് ചുറ്റും നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ചൈന പ്രയോഗിച്ചു. പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു.

 

Top