അമേരിക്കന്‍ അഭിമാനത്തേക്കാള്‍ പാക്കിസ്ഥാന് താല്‍പര്യം ചൈനീസ് വിമാനത്തോട്

തിര്‍ത്തിയില്‍ നടന്ന ഡോഗ്‌ഫൈറ്റില്‍ തങ്ങള്‍ക്കനുകൂലമായി നിര്‍ണായക പങ്കുവഹിച്ചത് ജെഎഫ് 17 പോര്‍വിമാനമാണെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ഇതോടെ അമേരിക്കന്‍ നിര്‍മിത എഫ്-16 നേക്കാള്‍ ഏറ്റവും വലിയ പ്രതിരോധ ആയുധമായി ഈ ചൈനീസ് പോര്‍വിമാനം മാറിക്കഴിഞ്ഞെന്നാണ് പാക്ക് വ്യോമസേന വാദിക്കുന്നത്. ഡോഗ്‌ഫൈറ്റില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ചെറുതല്ലാത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

പിഎല്‍ 12 മിസൈലിനൊപ്പം നില്‍ക്കുന്ന AIM-120C-5 AMRAAM മിസൈല്‍ ഉപയോഗിച്ചായിരുന്നു മിഗ്-21 പോര്‍വിമാനം വീഴ്ത്തിയത്. എങ്കിലും സുഖോയ് 30 പോര്‍വിമാനങ്ങളെ അപേക്ഷിച്ച് ജെഎഫ് 17ന് അംറാം മിസൈലുകള്‍ ഉപയോഗിക്കാമെന്ന മുന്‍തൂക്കമുണ്ട്.

സുഖോയ് 30 വിമാനങ്ങളില്‍ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആര്‍ 77 പോര്‍വിമാനങ്ങളുടെ പരിധി പരമാവധി 80 കിലോമീറ്ററാണ്. മിസൈലിന്റെ കാര്യത്തില്‍ പരിമിതിയുണ്ടെങ്കിലും സുഖോയ് 30 ഇപ്പോഴും ഇന്ത്യയുടെ അഭിമാനമാണ്.

Top