അതിര്‍ത്തിയില്‍ കയ്യേറ്റം തുടര്‍ന്ന് ചൈന; ദോക് ലാമിന് സമീപം ഗ്രാം നിര്‍മിച്ചു; ചിത്രങ്ങള്‍ പുറത്ത്

ഡൽഹി: ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളിൽ മഞ്ഞുരുക്കലിന്റെ സൂചന നൽകിക്കൊണ്ട് വിദേശകാര്യമന്ത്രിമാർ ഇന്തോനേഷ്യയിലെ മാലിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സൈനികതല ചർച്ചകളും മാസങ്ങൾക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്.

പുതിയ ഗ്രാമത്തിൽ നിർമിച്ച വീടുകളുടെ മുന്നിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതടക്കം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. 2017ൽ ദോക് ലാമിലെ ജംപെരി എന്നറിയപ്പെടുന്ന ഈ പർവതത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞിരുന്നു. ജാംപെരി പർവതത്തിലും ദോക്‌ലാം പീഠഭൂമിയിലും ചൈനയുടെ കടന്നുകയറ്റം വ്യക്തമാക്കുന്നതാണ് പങ്കാട ഗ്രാമവും അതിന്റെ വടക്കും തെക്കുമെന്ന് ഇന്ത്യയുടെ കിഴക്കൻ ആർമി കമാൻഡറായിരുന്ന റിറിട്ട.ലഫ്റ്റനന്റ് ജനറൽ പ്രവീൺ ബക്ഷി പറഞ്ഞു.

അതിർത്തിയിൽ സൈചൈനീസ് കമ്പനിക്ക് റെയിൽ നിർമാണ കരാർ നൽകി കേന്ദ്രം; വിവാദംന്യം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാൻ സുരക്ഷാ സംവിധാനങ്ങൾ തയ്യാറാണെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അമോചുനദീതീരത്തെ ചൈനയുടെ രണ്ടാമത്തെ ഗ്രാം ഏതാണ്ട് നിർമാണം പൂർത്തിയായെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഉത്ഖനന പ്രവൃത്തികളടക്കം ഇവിടെ നടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ കാണാം.

Top