China’s GDP growth slowed to 25-year low in 2015

ബീജിങ്: ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്. 25 വര്‍ഷത്തിനിടക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ചൈനീസ് സമ്പദ് വ്യവസ്ഥ നേരിടുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം 6.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ പലിശ നിരക്ക് കുറച്ച് എങ്ങനെയും തകര്‍ച്ച പിടിച്ചു നിര്‍ത്താനാണ് സാമ്പത്തിക വിദഗ്ധര്‍ ശ്രമിക്കുന്നത്.

ടിയാന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ജനാധിപത്യവാദികളുടെ പ്രക്ഷോഭം മൂലം 1990ലൂം ചൈനീസ് സമ്പദ് വ്യവസ്ഥ 3.8 ശതമാനം കുത്തനെ ഇടിഞ്ഞിരുന്നു.

2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഏറ്റവും മോശം വളര്‍ച്ചയാണ് കഴിഞ്ഞ ഒക്ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ രേഖപ്പടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6.1 ഇടിവാണുണ്ടായത്.

Top