ഓട്ടോ സര്‍വീസ് പ്ലാറ്റ്‌ഫോമിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ചൈനയുടെ ദിദി

ബീജിയിംഗ് : ഓട്ടോ സര്‍വീസ് പ്ലാറ്റ്‌ഫോമിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ചൈനയിലെ ഏറ്റവും വലിയ റൈഡ് ഹെയ്‌ലിങ് സര്‍വീസ് സ്ഥാപനമായ ദിദി.

ഓട്ടോ ബ്രാന്‍ഡുകള്‍, കാര്‍ അറ്റകുറ്റപ്പണികള്‍, ഗ്യാസ് സ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ദിദിയുടെ സര്‍വീസുകള്‍. ദിദിയുടെ വാര്‍ഷികവരുമാനം 60 ബില്യണ്‍ യുവാനാണ്. അതായത് ഏകദേശം 8.79 ബില്യണ്‍ ഡോളര്‍.

കാര്‍ ഉപയോക്താക്കളില്‍ ഏറ്റവും ഉയര്‍ന്ന വിശ്വാസം നേടിയെടുക്കാന്‍ കഴിവുള്ള ഒരു വണ്‍ സ്റ്റോപ്പ് ഓട്ടോ സര്‍വീസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തങ്ങള്‍ പരിശ്രമിക്കുന്നതായി ദിദി വക്താവ് അറിയിച്ചു. ഇതിനായുള്ള പരിശ്രമങ്ങള്‍ ദിദി ആരംഭിച്ചതായും അടുത്ത വര്‍ഷാരംഭത്തോടെ അത് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top