അഫ്ഗാനും നേപ്പാളും പാക്കിസ്ഥാനെ പോലെ ആകണമെന്ന് ചൈനയുടെ ഉപദേശം

ബെയ്ജിംഗ്: അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ രാജ്യങ്ങള്‍ ഉരുക്കു സഹോദരനായ പാക്കിസ്ഥാനെ പോലെ ആകണമെന്ന് ചൈനയുടെ ഉപദേശം. കോവിഡ് പ്രതിരോധം, സാമ്പത്തിക തകര്‍ച്ചയില്‍നിന്നുള്ള തിരിച്ചുവരവ്, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും തുടര്‍നടപടിയും ചര്‍ച്ച ചെയ്യാന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വാംഗ് യിയുടെ പരാമര്‍ശം.

അഫ്ഗാനിസ്ഥാനും നേപ്പാളും പാക്കിസ്ഥാനെ പോലെ ആകണമെന്നും കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ നാല് രാജ്യങ്ങളുടെ സഹകരണം ശക്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) പിന്തുണയ്ക്കണമെന്നും യോഗത്തില്‍ ധാരണയായി. ഈ മാസമാദ്യം ഡബ്ല്യുഎച്ച്ഒയില്‍നിന്ന് യുഎസ് പിന്മാറുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയെ ട്രംപ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചിരുന്നു.

Top