ഇന്ത്യന്‍ സൈനികരെ ചൈന പിടിച്ച് കൊണ്ട് പോയിട്ടില്ല; വിശദീകരിച്ച് ഉന്നത സൈനികവൃത്തങ്ങള്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് ഉന്നത സൈനികവൃത്തങ്ങള്‍. സംഘട്ടനത്തില്‍ ഉള്‍പ്പെട്ട ചില ജവാന്മാരെ ചൈന പിടിച്ചുക്കൊണ്ടു പോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്നത സൈനിക വൃത്തങ്ങളുടെ വിശദീകരണം.

ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈനുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സംഘട്ടനം നടന്ന ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ മേജര്‍ ജനറല്‍ തലത്തില്‍ നടന്ന ആറ് മണിക്കൂറിലേറേ നീണ്ടുനിന്ന ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബുധനാഴ്ച നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ച നടക്കുന്നതിനിടെ ഗല്‍വാനില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയാണെന്ന ആരോപിച്ച് ചൈന വീണ്ടും രംഗത്തെത്തിയിരുന്നു. അതിര്‍ത്തി കടന്ന് ചൈനീസ് സൈന്യത്തെ ആക്രമിച്ചെന്നും പരമാധികാരം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയിലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

Top