ഇറാനില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച രണ്ടുപേര്‍ മരിച്ചു

ബെയ്ജിംഗ്: ഇറാനില്‍ കൊറോണ വൈറസ് ബാധയേറ്റ് രണ്ടുപേര്‍ മരിച്ചു. പശ്ചിമേഷ്യയിലെ ആദ്യത്തെ കൊറോണ ബാധയേറ്റുള്ള മരണമാണ് ഇത്. അതേസമയം, ചൈനയില്‍ രോഗബാധ തുടരുകയാണ്. രണ്ടായിരത്തിലധികം പേരാണ് ചൈനയില്‍ മാത്രം ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.
ലോകത്താകമാനം എഴുപത്തിഅയ്യായിരത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചു. എട്ട് പേരാണ് ചൈനയ്ക്ക് പുറത്ത് രോഗം ബാധിച്ച് മരിച്ചത്. പശ്ചിമേഷ്യയില്‍ യുഎഇയിലാണ് ആദ്യം വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പല്‍ പിടിച്ചിട്ടത്. കപ്പലില്‍ സഞ്ചരിച്ച് ഹോങ്കോങ്ങില്‍ ഇറങ്ങിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേര്‍ കപ്പലിലുണ്ട്. ഇതില്‍ 1,100 പേര്‍ കപ്പലിലെ ജീവനക്കാരാണ്. യാത്രക്കാരും ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്.

Top