കൊറോണ; വളര്‍ത്തുമൃഗങ്ങളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുന്നു

ചൈന: ഓരോ ദിവസവും രാജ്യമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ ബാധയെക്കുറിച്ച് യാഥാര്‍ത്ഥ്യ വിരുദ്ധമായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

ചൈനയില്‍ തന്നെയാണ് സംഭവം.വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മൃഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ജനങ്ങള്‍.

ചൈനയിലെ തെരുവുകളില്‍ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങള്‍ ഇതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. മൃഗങ്ങള്‍ ചത്തുകിടക്കുന്ന ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രവര്‍ത്തിക്കെതിരെ രംഗത്ത് എത്തിയിട്ടുള്ളത്. കൊറോണ വൈറസ് വളര്‍ത്തുമൃഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്. ദയവുചെയ്ത് ഓമനമൃഗങ്ങളെ കൊല്ലാതിരിക്കൂ. വളരെ ക്രൂരമായ പ്രവര്‍ത്തിയാണിത് ഇങ്ങനെയൊക്കെയാണ് ചിത്രത്തിനെക്കുറിച്ച് ട്വിറ്ററില്‍ വരുന്ന കമന്റുകള്‍.

ഈ സംഭവത്തില്‍ മൃഗസ്‌നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം.കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയില്‍ മരണം 361 ആയി ഉയര്‍ന്നു. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നിരിക്കുകയാണ്.

Top