വുഹാനിൽ പുതിയ വൈറസ് പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്

 ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ വുഹാനില്‍ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ പഠനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ്‌ സൈന്യവുമായി ചേർന്നാണ് ഗവേഷണങ്ങൾ നടക്കുന്നത് .

മൃഗങ്ങളിൽ നിന്നുമുണ്ടാകുന്ന വൈറസുകളെ കുറിച്ചും , അവ പടർത്തുന്ന രോഗങ്ങളെ കുറി ച്ചുമാണ് വുഹാനിൽ പഠനം നടക്കുന്നത് .നേരത്തെ ഇത്തരത്തിൽ ഗവേഷണം നടക്കുന്നുവെന്ന വാർത്ത ബെയ്ജിംഗ് നിഷേധിച്ചിരുന്നു . എന്നാൽ ഇതു സ്ഥിരീകരിക്കുന്ന രീതിയിൽ പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നു.

മൃഗങ്ങളിലെ വൈറസുകളെ കുറിച്ച് പഠിക്കുന്ന സംഘത്തിന് അഞ്ചു മേധാവികളാണുള്ളത് . വവ്വാലുകളിലെ വൈറസുകളെ കുറിച്ച് ഗവേഷണങ്ങൾ നടത്തിയ വൈറോളജിസ്റ്റ് ഷീ ഷെങ്‌ലി ഉൾപ്പെടെ അഞ്ച് ടീം മേധാവികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.നേരത്തെ ചൈനീസ് സൈന്യവും, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള അമേരിക്കൻ ആരോപണങ്ങളെ നിഷേധിച്ച ശാസ്ത്രജ്ഞൻ കൂടിയാണ് ഷെങ്‌ലി .

Top