ലോകത്തിലെ ഏറ്റവും വലിയ ആന്റിനയുമായി ചൈന

ഹിരാകാശത്തു നിന്നും നോക്കിയാല്‍ ചൈനയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന വൈദ്യുതി വിതരണ ശൃംഖലയായേ ഇത് തോന്നിക്കൂ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനയാണ്. ഈ കമ്പികളുടെ അവസാനഭാഗങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് അതിശക്ത ട്രാന്‍സ്മിറ്ററുകളിലേക്ക് നീളുന്നതാണ്.

ഭൂമിയെ തന്നെ പടുകൂറ്റന്‍ റേഡിയോ സ്‌റ്റേഷനാക്കി മാറ്റുന്ന ഈ ചൈനീസ് സംവിധാനങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ചൈനയില്‍ നിന്നും ഗുവാമിലേക്ക് വരെ എത്തും. മുങ്ങിക്കപ്പലുകളുടെ വാര്‍ത്താവിനിമയത്തിനും മറ്റു ചില സിവിലിയന്‍ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ പടുകൂറ്റന്‍ ആന്റിന സ്ഥാപിച്ചതെന്നാണ് ഇതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും വിശദീകരിക്കുന്നത്.

അപ്പോള്‍ തന്നെ ഈ ചൈനീസ് ആന്റിനയുടെ യഥാര്‍ഥ സ്ഥാനം വെളിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ഇത് ചൈനയിലെ ഹുബെയ്, അന്‍ഹുയ്, ഹെനാന്‍ തുടങ്ങിയ പ്രവിശ്യകളിലായി പരന്നു കിടക്കുന്ന ഡാബി മലനിരകളില്‍ എവിടെയോ ആണെന്ന് മാത്രമാണ് വിവരം.

Top