ഹോങ്കോങില്‍ പുതിയ സുരക്ഷാനിയമം നടപ്പാക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം ജനാധിപത്യ പ്രക്ഷോഭങ്ങളുണ്ടായതിനെ തുടര്‍ന്ന് ഹോങ്കോങില്‍ പുതിയ സുരക്ഷാനിയമം നടപ്പാക്കാനൊരുങ്ങി ചൈന.

വാര്‍ഷിക സമ്മേളനത്തില്‍ ചൈനീസ് പാര്‍ലമെന്റ് പുതിയ നിയമത്തെ കുറിച്ച് ചര്‍ച്ച നടത്തും. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലായിരിക്കും പുതിയ നിയമം ആദ്യമായി അവതരിപ്പിക്കുക. ഹോങ്കോങ്ങിന്റെ സുരക്ഷക്കായാണ് നിയമം കൊണ്ടു വരുന്നതെന്ന് ചൈന അറിയിച്ചു.

അതേസമയം, രാജ്യദ്രോഹ കുറ്റങ്ങള്‍ ഇല്ലാതാക്കുന്നതിനായി പാസാക്കുന്ന നിയമം ഹോങ്കോങില്‍ വിദേശ ഇടപെടലുകള്‍ തടയുന്നു. ചൈനയുടെ ഹോങ്കോങ്ങിലെ ഇടപെടലുകള്‍ക്കെതിരെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top